ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് പിടിമുറുക്കിയതിനാല്‍ ഐജിഐ വിമാനത്താവളത്തില്‍ 50 ലധികം വിമാനങ്ങള്‍ വൈകിയെന്ന് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്ന് വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടു.
ചൊവ്വാഴ്ച രാത്രി 9.30 നും ബുധനാഴ്ച രാവിലെ 7 നും ഇടയില്‍ അഞ്ച് വിമാനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ മൂന്നെണ്ണം രാജസ്ഥാനിലെ ജയ്പൂരിലേക്കും ഒരെണ്ണം ഗുജറാത്തിലെ അഹമ്മദാബാദിലേക്കും മഹാരാഷ്ട്രയിലെ മുംബൈയിലേക്കും വഴിതിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകളും നേരം വൈകി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിരവധി ട്രെയിനുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടി.