Newsperseconds.com

കള്ളപ്പണ ഇടപാട് കേസ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ഇന്ന് റാഞ്ചിയില്‍ ചോദ്യം ചെയ്യും

Capture

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ഇന്ന് റാഞ്ചിയില്‍ ചോദ്യം ചെയ്യും. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ തിരച്ചിലിനിടെ 36 ലക്ഷം രൂപ, ഒരു ബിഎംഡബ്ല്യു എസ്യുവി, മുതലായവ ഇഡി കണ്ടെടുത്തു.

അതേ സമയം, ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്താല്‍ അത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറക്കും. ജാര്‍ഖണ്ഡിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്. ഇന്നലെ ചേര്‍ന്ന ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്.

Share this Article

Leave a Comment