പട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ റാലിക്കിടെ കാറിന്റെ ചില്ല് തകര്‍ന്നു. കതിഹാറിലെ ഡിഎസ് കോളേജിന് സമീപമാണ് സംഭവം നടന്നത്. ജനക്കൂട്ടം വാഹനത്തെ വളഞ്ഞതോടെ പിന്‍വശത്തെ ഗ്ലാസ് തകരുകയായിരുന്നു.
പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ കാര്‍ കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മാള്‍ഡയിലെ ഹരിശ്ചന്ദ്രപൂര്‍ മേഖലയില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.
ബിഹാറില്‍ സമീപകാല രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് യാത്രയ്ക്ക് ഇന്നലെ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാര്‍ട്ടി നേതാവ് ജയറാം രമേഷ് അതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു, ബീഹാറില്‍ യാത്രയ്ക്കും രാഹുല്‍ ഗാന്ധിക്കും ലഭിച്ച ഉജ്ജ്വലമായ സ്വീകരണം എടുത്തു പറയുകയും ചെയ്തു.