ഗ്യാന്‍വാപ്പി മസ്ജിദ് വളപ്പിലെ ബേസ്‌മെന്റില്‍ പൂജ നടത്താന്‍ വാരാണസി കോടതി ഹിന്ദു പക്ഷ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി. കേസിലെ എഎസ്‌ഐ റിപ്പോര്‍ട്ട് പരസ്യമാക്കാനും ഇരുവിഭാഗത്തിനും നല്‍കാനും കഴിഞ്ഞ ആഴ്ച വാരണാസി കോടതി ഉത്തരവിട്ടിരുന്നു.
മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.