എല്ലാ വിഭാഗങ്ങളിലും വികസനം എത്തിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചുവെന്നും എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു. വിശ്വകര്‍മ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു. 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു. എല്ലാവര്‍ക്കും വികസനം എത്തിയെന്ന് ധനമന്ത്രി.
വിലക്കയറ്റം നിയന്ത്രിക്കാനായി. ഇന്ത്യയൊരു നിക്ഷേപ സൗഹൃദ രാജ്യമായി മാറി. ആളോഹരി വരുമാനത്തില്‍ അമ്പത് ശതമാനം വര്‍ധനവുണ്ടായി. കൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കാര്‍ഷിക രംഗത്ത് യാഥാര്‍ത്ഥ്യമാക്കിയതോടെ വലിയ നേട്ടം കൈവരിച്ചു. കായികരംഗത്തെ യുവാക്കളുടെ നേട്ടം അഭിമാനര്‍ഹമായി.
വരാനിരിക്കുന്ന അഞ്ച് വര്‍ഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. ജി20 ഉച്ചകോടി ഇന്ത്യയുടെ പ്രൗഢി കൂട്ടി. ഒരു പുതിയ ലോകക്രമത്തിനാണ് അത് തുടക്കം കുറിച്ചത്. കോവിഡ് സമയത്തെ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാര്‍ത്ഥ്യമാക്കി. രണ്ട് കോടി വീടുകള്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കും. രാജ്യത്താകെ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍സ്ഥാപിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.