റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ പ്രത്യേക പിഎംഎല്‍എ കോടതി ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായി അഭിഭാഷകര്‍ അറിയിച്ചു. സോറനെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. കോടതി വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ഏഴ് മണിക്കൂര്‍ നീണ്ട അന്വേഷണത്തിന് ശേഷം ബുധനാഴ്ച രാത്രിയാണ് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുന്നതിനുമുമ്പ് സോറന്‍ രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടര്‍ന്നാണ് ഇഡി ഓഫീസിലേക്ക് പോയത്.