ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിന്റെ അടുത്ത മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവ് ചമ്പായി സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലായി 24 മണിക്കൂറുകള്‍ക്കപ്പുറം ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അദ്ദേഹത്തെ ക്ഷണിച്ചു. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചമ്പായി സോറന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്റെ നീക്കം.
18 മണിക്കൂറായി സംസ്ഥാനത്ത് ഒരു സര്‍ക്കാരും ഇല്ല. ആശയക്കുഴപ്പത്തിന്റെ സാഹചര്യമുണ്ട്. ഭരണഘടനാ തലവന്‍ എന്ന നിലയില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ നിങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഗവര്‍ണര്‍ക്ക് ചമ്പായി സോറന്‍ അയച്ച കത്തില്‍ ഉണ്ടായിരുന്നത്.