Newsperseconds.com

ഗ്യാന്‍വാപി; ഹിന്ദു ഭക്തര്‍ക്ക് ആരാധന തുടരാന്‍ അനുമതി നല്‍കി; പൂജ തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി

Capture

അലഹബാദ്: തര്‍ക്കത്തിലുള്ള ഗ്യാന്‍വാപി പള്ളിയുടെ സീല്‍ ചെയ്ത നിലവറയ്ക്കുള്ളില്‍ ഹിന്ദു ഭക്തര്‍ക്ക് ആരാധന തുടരാന്‍ അനുമതി നല്‍കി. പൂജ തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മുസ്ലീം പക്ഷത്തോട് അവരുടെ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ടു.

ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങള്‍ കോടതി തള്ളി. പൂജയ്ക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഗ്യാന്‍വാപി പള്ളിയിലെ ജില്ലാ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത അഞ്ജുമാന്‍ ഇന്റസാമിയ മസാജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതി ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ ഫെബ്രുവരി 6 വരെ സമയം അനുവദിച്ചു.

ജില്ലാ കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടന്നത്. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് തെക്കു വശത്തെ നിലവറയില്‍ പൂജ നടത്തിയത്. പൂജയ്ക്കുള്ള സൗകര്യം ഒരുക്കാന്‍ ഒരാഴ്ചത്തെ സമയം കോടതി വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയിരുന്നു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് ഇതിന് സൗകര്യം ഒരുക്കി രാവിലെ പൂജ നടത്തുകയായിരുന്നു.

Share this Article

Leave a Comment