Newsperseconds.com

പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജി പ്രഖ്യാപിച്ചു

Capture 39

ദില്ലി: പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നത്. ചണ്ഡീഗഡിലെ കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും രാജിവച്ചു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുന്‍ നേതാവായിരുന്ന പുരോഹിത് അസം, മേഘാലയ (അഡീഷണല്‍ ചാര്‍ജ്), തമിഴ്നാട് എന്നിവിടങ്ങളിലും ഗവര്‍ണര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. രണ്ട് വാക്യത്തില്‍ മാത്രമുള്ള രാജിക്കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Share this Article

Leave a Comment