ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ മൗനം തുടരുകയാണെന്നും അവിടത്തെ ജനങ്ങളോട് അദ്ദേഹം ഭീകരമായ അനീതിയാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ആക്രമണം. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ഷായെ കണ്ടതിന് ശേഷം സിംഗ് പറഞ്ഞു. യോഗത്തില്‍ മണിപ്പൂരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.