ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫെബ്രുവരി 10ന് കര്‍ണാടക സന്ദര്‍ശിക്കും. അതിന് ശേഷം ബെംഗളൂരുവിലും മൈസൂരുവിലും നടക്കുന്ന പാര്‍ട്ടി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര അറിയിച്ചു. സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുമായും ഷാ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം, ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചു. ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ 2019 തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് പാര്‍ട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത അംബരീഷ് ഉള്‍പ്പെടെ 26 സീറ്റുകള്‍ ബിജെപി നേടിയിരുന്നു.