മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പനമ്പൂര്‍ ബീച്ചില്‍ മിശ്രവിവാഹിതരായ ദമ്പതികളെ ഉപദ്രവിച്ചതിന് നാല് പേരെ അറസ്റ്റ് പോലീസ് ചെയ്തു. ബീച്ചിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നാല് പേര്‍ തടഞ്ഞുനിര്‍ത്തി മതത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍ ഒരുമിച്ച് നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കുകയും ചെയ്യുകയായിരുന്നു.
യുവതി ഉടന്‍ തന്നെ പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന പോലീസ് സംഘത്തെ അറിയിക്കുകയും പുരുഷന്മാരെ പോലീസെത്തി സംഘത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 341 (തെറ്റായ നിയന്ത്രണം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.