Newsperseconds.com

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം തമിഴ് മക്കള്‍ക്ക് മുമ്പില്‍ നടന്‍ വിജയ്; സെല്‍ഫിയെടുത്ത് ആരാധകര്‍; വീഡിയോ വൈറലാകുന്നു

Capture

ആവേശത്തോടെ തമിഴ് മക്കളുടെ മുന്നിലെത്തി നടന്‍ വിജയ്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഇത് ആദ്യമായാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. തമിഴഗ വെട്രി കഴകം എന്ന പാര്‍ട്ടിയിലേക്ക് എത്തുന്നതിന് മുമ്പ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ വിജയ് തുറന്നു പറഞ്ഞിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വലിയ വാര്‍ത്തയായി മാറുകയും താരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു.

അതേ സമയം, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആരാധകര്‍ക്ക് മുന്നിലെത്തിയ വിജയ്‌യുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ക്ലീന് ഷേവില്‍ ചുള്ളന്‍ പയ്യനായാണ് വിജയ് എത്തിയത്. വിജയ് ഒരു ബസിന് മുകളില്‍ നിന്ന് ആരാധകരുടെ ആര്‍പ്പുവിളികളെ ഏറ്റുവാങ്ങുകയും തന്റെ മാസ്റ്റര്‍ പീസ് ഫ്‌ലൈയിങ് കിസ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിലൂടെ കാണാം. കൂടാതെ ആരാധകര്‍ എറിഞ്ഞു നല്‍കിയ ഹാരം വിജയ് കഴുത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, ഏറെ ആവേശത്തോടെയും ആശങ്കയോടെയുമാണ് ദളപതി ആരാധകര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത ഏറ്റെടുത്തത്. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിനോടൊപ്പം അഭിനയ ജീവതത്തിന് അവസാനം കുറിക്കുന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം.

Share this Article

Leave a Comment