കര്‍ണ്ണാടക: ശിവമോഗ ജില്ലയില്‍ കുരങ്ങുപനി ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 ഓളം പേര്‍ക്ക് ടെസ്റ്റ് പോസിറ്റീവായി. സംസ്ഥാനത്തെ മൊത്തം സജീവ കേസുകളുടെ എണ്ണം 37 ആയി.
കര്‍ണാടക ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം, രോഗബാധിതരായ 11 വ്യക്തികളില്‍ തീര്‍ത്ഥഹള്ളിയില്‍ 3 കേസുകളും ഹൊസാനഗര്‍ താലൂക്കില്‍ 8 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ജില്ലയില്‍ 13 സജീവ കേസുകളുണ്ട്. ഇതുവരെ ഒരാള്‍ കുരങ്ങുപനി ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതനിര്‍ദേശം ഏര്‍പ്പെടുത്തി.