Newsperseconds.com

ഒമാനില്‍ പാചകതൊഴിലാളിയായി പോയ ഭാര്യയെ ബന്ദിയാക്കിയതായി പരാതി; പ്രധാനമന്ത്രിയുടെ സഹായം തേടി ഭര്‍ത്താവ്

Untitled 1

ദുര്‍ഗ്: ഒമാനിലെ തൊഴിലുടമയുടെ തടവിലായ ഭാര്യയെ രക്ഷിക്കാന്‍ ഛത്തീസ്ഗഢ് സ്വദേശി കേന്ദ്രസഹായം തേടും. ഭാര്യയുടെ മോചനത്തിനായി മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്ന ഭാര്യയുടെ വീഡിയോയും അദ്ദേഹം പങ്കിട്ടു. ജോലിക്കായി ഒമാനിലേക്ക് പോയ ഭാര്യയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ജോഗി മുകേഷ് ആദ്യം പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇനി തുടര്‍നടപടികള്‍ക്ക് വേണ്ടി കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജോഗി.

കഴിഞ്ഞ മാര്‍ച്ചിലാണ് പാചകത്തൊഴിലാളിയായി ഭാര്യ ദീപിക ഒമാനിലേക്ക് പോയത്. ദുര്‍ഗിലെ ഖുര്‍സിപാറില്‍ നിന്നുള്ള ഒരു വ്യക്തി മുഖേന ഹൈദരാബാദില്‍ നിന്നുള്ള ഒരു ഏജന്റ് അബ്ദുള്ളയുമായി അവള്‍ ബന്ധപ്പെട്ടു. കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള അവളുടെ യാത്രയ്ക്ക് ഏജന്റ് സൗകര്യമൊരുക്കുകയായിരുന്നു.

പാചകക്കാരിയായിട്ടാണ് ഭാര്യ പോയതെങ്കിലും വീട്ടിലെ മുഴുവന്‍ ജോലികളും ഉടമ ചെയ്യിക്കുമെന്നാണ് ഭാര്യ അറിയിച്ചത്. 6-7 മാസം അത് തുടര്‍ന്നു. അടുത്തിടെ ദീപിക തൊഴിലുടമയുടെ ആക്രമണത്തിനിരയായി. തുടര്‍ന്ന് തൊഴിലുടമയോട് സംസാരിച്ച് ഭാര്യയെ തിരിച്ചയക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ പോലീസില്‍ പരാതിപ്പെട്ടു. എന്റെ ഭാര്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Share this Article

Leave a Comment