Newsperseconds.com

നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Capture

ദില്ലി: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയമസഭയില്‍ യൂണിഫോം സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാമ് ബില്‍ അവതരിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങള്‍ വഴി ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബില് അവതരിപ്പിച്ചതെന്നും കോണ്‍ഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു. ബില്‍ അവതരിപ്പിക്കുമ്പോള്‍ ബിജെപി എംഎല്‍എമാര്‍ ജയ് ശ്രീറാം വിളിച്ചു. പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ പ്രതിഷേധിച്ചു.

ബില്‍ പാസാക്കുകയും നിയമം നടപ്പാക്കുകയും ചെയ്താല്‍ സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവില്‍ കോഡ് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. അസമും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സമാനമായ നിയമം കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

Share this Article

Leave a Comment