ന്യൂഡല്‍ഹി: പരീക്ഷകളിലെ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ പരമാവധി 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭയില്‍ പാസാക്കി. അഴിമതിയും ക്രമക്കേടുകളും തടയുന്നതിനൊപ്പം പൊതു പരീക്ഷാ സമ്പ്രദായങ്ങളില്‍ സുതാര്യതയും നീതിയും വിശ്വാസ്യതയും പ്രോത്സാഹിപ്പിക്കാനാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്.
രാജസ്ഥാനിലെ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷ, പല സംസ്ഥാനങ്ങളിലെ ഗ്രൂപ്പ്-ഡി യോഗ്യതാ പരീക്ഷ (സിഇടി), ഗുജറാത്തിലെ ജൂനിയര്‍ ക്ലാര്‍ക്കുകള്‍ക്കും ബിഹാറിലെ കോണ്‍സ്റ്റബിള്‍മാര്‍ക്കുമുള്ള റിക്രൂട്ട്മെന്റ് പരീക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതുള്‍പ്പെടെ നിരവധി മത്സര പരീക്ഷകള്‍ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ബില്‍. പ്രതിപക്ഷ അംഗങ്ങള്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ തള്ളിയാണ് ബില്‍ ലോക്സഭ പാസാക്കി