Newsperseconds.com

പശ്ചിമ ബംഗാളിലെ രൂപനാരായണ നദിയില്‍ ബോട്ട് മറിഞ്ഞ് 5 പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Capture

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ രൂപനാരായണ നദിയില്‍ ബോട്ട് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. ഹൗറ ജില്ലയിലെ ബെല്‍ഗാച്ചിയ, ഷിബ്പൂര്‍, ബഗ്‌നാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 19 പേരടങ്ങുന്ന സംഘമാണ് ദാസ്പൂരിലെ ട്രിബെനി പാര്‍ക്കിലേക്ക് പിക്‌നിക്കിനായി പോയത്. ബോട്ട് തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. നിലവിളി കേട്ട് മറ്റ് ബോട്ടുകള്‍ സ്ഥലത്തെത്തി പരമാവധി ആളുകളെ രക്ഷിച്ചതായി പോലീസ് അറിയിച്ചു.

എന്നാല്‍, അഞ്ചുപേരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ദുരന്തനിവാരണ സംഘങ്ങളെയും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Share this Article

Leave a Comment