ബെംഗളൂരു: ബന്ദിപ്പൂരില്‍ വനപാലകന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുവാ സങ്കേതത്തില്‍ കടുവ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വനപാലകനാണ് ആനയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
മോളയൂരില്‍ ടൈഗര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സ്പെഷ്യല്‍ വാച്ചര്‍ രാജുവിനെ ആന ചവിട്ടിക്കൊന്നതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. കര്‍ണാടക വനം വകുപ്പുമായി സഹകരിച്ച് നിരവധി വേട്ടക്കാരെ പിടികൂടാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.