മൊഡാസ: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇസ്ലാമിക പ്രഭാഷകന്‍ മുഫ്തി സല്‍മാന്‍ അസ്ഹാരിക്കെതിരെ കേസെടുത്തു. ഡിസംബര്‍ 24 ന് മൊഡാസയിലെ ഗ്രൗണ്ടില്‍ അദ്ദേഹം പ്രകോപനപരമായ പ്രസംഗം നടത്തിയതായിട്ടാണ് പരാതി.
ജുനഗഡിലും കച്ച് ഈസ്റ്റിലും അസ്ഹരിക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153 ബി (വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (2) (പൊതു വിദ്വേഷത്തിന് ഉതകുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.