ഇരു കൈകളുമില്ലാതെ അമ്പെയ്ത്തില്‍ രണ്ട് സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി
ശീതള്‍ ദേവി. ഇന്ന് നടന്ന വനിതാ വ്യക്തിഗത കോമ്പൗണ്ട് ഇനത്തിലാണ് ഏറ്റവും ഉയര്‍ന്ന ബഹുമതികള്‍ നേടിയത്. ഏഷ്യന്‍ പാരാ ഗെയിംസിന്റെ ഒരു പതിപ്പില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ശീതള്‍ ദേവി തിളങ്ങുകയാണ്.
ജമ്മു കശ്മീരില്‍ നിന്നുള്ള 16 വയസ്സുകാരി തന്റെ കാലുകൊണ്ട് വില്ലും പിടിച്ച് അമ്പെയ്ത് നേടിയത് ഹാട്രിക് മെഡലുകളാണ്. പാരാ വേള്‍ഡ് അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യത്തെ കൈയില്ലാത്ത വനിതയായി മാറിയ ശീതള്‍, സിംഗപ്പൂരിന്റെ അലിം നൂര്‍ സയാഹിദയെ 144-142 നാണ് പരാജയപ്പെടുത്തിയത്.