ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ഖത്തര്‍ മോചിപ്പിച്ചു. മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളില്‍ ഏഴുപേരും ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യന്‍ നാവികസേനയിലെ വെറ്ററന്‍മാരെ മോചിപ്പിച്ചത് ഇന്ത്യയും ഖത്തറും തമ്മിലുള്ള സുപ്രധാന നയതന്ത്ര മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു.
ക്യാപ്റ്റന്‍ നവ് തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരവ് വസിഷ്ഠ്, കമാന്റര്‍ പൂര്‍ണേന്ദു തിവാരി, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വെര്‍മ, കമാന്റര്‍ സുഗുനാകര്‍ പകല, കമാന്റര്‍ സഞ്ജീവ് ഗുപ്ത, കമാന്റര്‍ അമിത് നാഗ്പാല്‍, സൈലര്‍ രാഗേഷ്, എന്നിവരെയാണ് മോചിപ്പിച്ചത്. ഓഗസ്റ്റ് 30നാണ് ഇവരെ ഖത്തര്‍ അറസ്റ്റ് ചെയ്തത്. ഇറ്റലിയില്‍ നിന്ന് അന്തര്‍വാഹിനി വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കം ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ഇവര്‍ക്കെതിരെ ഖത്തറില്‍ ചുമത്തിയിരുന്ന കുറ്റം.