അശോക് ചവാന്‍ കോണ്‍ഗ്രസ് വിടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ, പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിന് മറ്റൊരു തിരിച്ചടിയായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ഹെവി വെയ്റ്റുമായ അശോക് ചവാന്‍ തിങ്കളാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ചവാന്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന. മഹാരാഷ്ട്രയിലെ മറാഠവാഡ മേഖലയിലെ പ്രബലനായ നേതാവായ ചവാനൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും പാര്‍ട്ടി വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവി നാനാ പട്ടോളെയ്ക്ക് അയച്ച ഒരു വരി രാജിക്കത്തില്‍ അദ്ദേഹം എഴുതി, ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള എന്റെ രാജിക്കത്ത് 12/02/2024 ഉച്ചയ്ക്ക് പ്രാബല്യത്തില്‍ വരും. ഇങ്ങനെയായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.