ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ വിഭാകര്‍ ശാസ്ത്രി ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ ഇതിനാല്‍ ഒഴിയുന്നുവെന്ന് പറഞ്ഞുകൊണ്ട് ഖാര്‍ഗെക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകനും ഹരികൃഷ്ണ ശാസ്ത്രിയുടെ മകനുമായ ശാസ്ത്രി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
അശോക് ചവാന്‍, മിലിന്ദ് ദേവ്റ, ബാബ സിദ്ദിഖി, ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ്, പ്രിയങ്ക ചതുര്‍വേദി, സുസ്മിത ദേവ്, ആര്‍പിഎന്‍ സിംഗ്, ജയ്വീര്‍ ഷെര്‍ഗില്‍ തുടങ്ങിയവരും കോണ്‍ഗ്രസില്‍ നിന്ന് പിന്മാറിയവരാണ്.