Newsperseconds.com

ദുര്‍ഗ് ജില്ലയില്‍ വീടിന് തീപിടിച്ചു; മലയാളി ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു

Capture

ദുര്‍ഗ്: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് മലയാളി ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. ഭിലായ് നഗരത്തിലെ ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ ഇരുനില വീട്ടിലാണ് രാവിലെ തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന്റെ ഒന്നാം നിലയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.

ഞാറയ്ക്കല്‍ പാറയ്ക്കല്‍ വര്‍ഗീസ് ചെറിയാന്‍ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടില്‍ ജോളി ചെറിയാന്‍ (61) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയോടു ചേര്‍ന്നാണ് തീ പടര്‍ന്നത്. ഇതിന്റെ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനം.

Share this Article

Leave a Comment