തമിഴ് നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുടെ പേര് മാറ്റാന്‍ നിര്‍ദ്ദേശം. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാണ് മാറ്റിയത്. പേരുമാറ്റത്തിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വിജയ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചേക്കും.
തമിഴക വെട്രി കഴകം എന്ന പേരിനെതിരെ തമിഴക വാഴ്വുരുമൈ കക്ഷി സ്ഥാപകന്‍ വേല്‍മുരുകന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പേര് മാറ്റിയത്. ഇരുപാര്‍ട്ടികളുടെയും ചുരുക്കപ്പേര് ടിവികെ എന്നായതിനാല്‍ ഇത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.