Newsperseconds.com

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒമ്പത് പേര്‍ മരിച്ചു

Capture

ലഖിസരായ്: ബിഹാറിലെ ലഖിസരായി ജില്ലയില്‍ പുലര്‍ച്ചെ ട്രക്കും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 15 ഓളം യാത്രക്കാരുമായി വന്ന ടെമ്പോയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.

പുലര്‍ച്ചെ 3 മണിയോടെ ലഖിസരായി-സിക്കന്ദ്ര മെയിന്‍ റോഡിലാണ് അപകടം. ഒമ്പത് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പെട്ടവര്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്നും ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

Share this Article

Leave a Comment