Newsperseconds.com

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Capture

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ശിവജി പാര്‍ക്കില്‍ നടക്കും. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ദീര്‍ഘകാലമായി ഉണ്ടായിരുന്നു. ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് മകന്‍ അറിയിച്ചു.

ശിവസേനയില്‍നിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് മനോഹര്‍ ജോഷി. 1995-1999 കാലത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 1999ല്‍ ശിവസേന ടിക്കറ്റില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് എംപിയായി. 2002-2004 കാലത്ത് ലോക്‌സഭ സ്പീക്കറായി. 40 വര്‍ഷത്തോളം ശിവസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോഹര്‍. മുംബൈ മുനിസിപ്പല്‍ കൗണ്‍സിലര്‍, മുംബൈ മേയര്‍, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

Share this Article

Leave a Comment