Newsperseconds.com

കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; അപകടത്തില്‍ വനിതാ എംഎല്‍എയ്ക്ക് ദാരുണാന്ത്യം

Capture

ന്യൂഡല്‍ഹി: ഭാരത് രാഷ്ട്ര സമിതി എംഎല്‍എ ലാസ്യ നന്ദിത ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെതന്നെ ലാസ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഫെബ്രുവരി 13 ന് നര്‍ക്കട്ട്പള്ളിയില്‍ നടന്ന മറ്റൊരു അപകടത്തില്‍ ലാസ്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാന്‍ നല്‍ഗൊണ്ടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഹോം ഗാര്‍ഡ് മരിച്ചിരുന്നു.

1986ല്‍ ഹൈദരാബാദില്‍ ജനിച്ച ലാസ്യ നന്ദിത ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവര്‍ കവാദിഗുഡ വാര്‍ഡില്‍ കോര്‍പ്പറേറ്ററായി സേവനമനുഷ്ഠിച്ചു. നന്ദിതയുടെ പെട്ടെന്നുള്ള മരണത്തില്‍ മുതിര്‍ന്ന ബിആര്‍എസ് നേതാവ് കെ ടി രാമറാവു അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Share this Article

Leave a Comment