Newsperseconds.com

ഖനൗരി അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

Capture

ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച മറ്റൊരു കര്‍ഷകന്‍ കൂടി മരിച്ചു. ഡല്‍ഹി ചലോ പ്രതിഷേധത്തിനിടെ മരിച്ചവുടെ എണ്ണം 3 ആയി. ബട്ടിന്‍ഡ ജില്ലയിലെ അമര്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള ദര്‍ശന്‍ സിംഗ് എന്ന 62 കാരനായ കര്‍ഷകനാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്ന് 11 മണിയോടെ സിംഗ് ബോധരഹിതനായി വീഴുകയായിരുന്നു.

ഏകദേശം 8 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്ന ദര്‍ശന്‍ സിംഗിന് 8 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഇദ്ദേഹത്തിന്റെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. കര്‍ഷകന്റെ കുടുംബത്തെ സഹായിക്കുമെന്ന് കര്‍ഷക സംഘടനയായ ബികെയു ഏക്താ സിദ്ധുപൂര്‍ അറിയിച്ചു.

ഖനൗരി അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭ്കരന്‍ സിംഗ് എന്ന 21 കാരനായ കര്‍ഷകന് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതിനിടെ, വെടിവെപ്പ് സംഭവത്തിലും ട്രാക്ടറുകള്‍ക്കുണ്ടായ നാശനഷ്ടത്തിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

Share this Article

Leave a Comment