Newsperseconds.com

അനന്ത് അംബാനി- രാധിക മര്‍ച്ചന്റ് വിവാഹത്തിന് അതിഥികളായി ബില്‍ ഗേറ്റ്സും മാര്‍ക്ക് സക്കര്‍ബര്‍ഗും

O

മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും ജൂലൈ 12 ന് മുംബൈയില്‍ വിവാഹിതരാകും. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 3 വരെ നടക്കും. വിവാഹച്ചടങ്ങില്‍ സിനിമ-വ്യവസായ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍ വെച്ചാണ് വിവാഹ നിശ്ചയം നടന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ടെഡ് പിക് സിഇഒ മോര്‍ഗന്‍ സ്റ്റാന്‍ലി, ഖത്തര്‍ പ്രധാനമന്ത്രി എന്നിവരെല്ലാം അംബാനിക്കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിവരം. കൂടാതെ പ്രശസ്ത പോപ്താരം റിഹാന്നയുടെ സംഗീത പരിപാടി ഉണ്ടാകുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Share this Article

Leave a Comment