ഡല്‍ഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ പിടികൂടി ഡല്‍ഹി പോലീസ്. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘമാണ് പോലീസിന്റെ വലയിലായത്. 50 കിലോഗ്രാം മയക്കുമരുന്നാണ് സംഘത്തിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരെ പിടികൂടിയത്.
അതേ സമയം, മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ സൂത്രധാരന്‍ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവാണെന്ന് തിരിച്ചറിഞ്ഞതായി എന്‍സിബി പറഞ്ഞു. പിടികൂടിയവരില്‍ നിന്ന് 50 കിലോ സ്യൂഡോഫെഡ്രിനും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആകെ 45 സ്യൂഡോഫെഡ്രിന്‍ കയറ്റുമതി അയച്ചതായി അറസ്റ്റിലായ മൂന്ന് പേര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2,000 കോടി രൂപയിലധികം മൂല്യമുള്ള സ്യൂഡോഫെഡ്രിനാണ് മൂന്ന് വര്‍ഷത്തിനിടയില്‍ കയറ്റി അയച്ചത്.