Newsperseconds.com

തമിഴ്നാട്ടില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റില്‍

Capture

തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഓമല്ലൂരിന് സമീപം പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദളിത് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് അവര്‍ അവളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയും മുഴുവന്‍ പ്രവൃത്തിയും ചിത്രീകരിക്കുകയും ചെയ്തു. പ്രതികളിലൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമത്തിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment