Newsperseconds.com

സംഭാല്‍ എംപി ഷഫീഖുര്‍ റഹ്മാന്‍ ബാര്‍ഖ് ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു

Capture

ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയുടെ സംഭാലില്‍ നിന്നുള്ള എംപി ഷഫീഖുര്‍ റഹ്മാന്‍ ബാര്‍ഖ് അന്തരിച്ചു. മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 93 വയസ്സായിരുന്നു. ദീര്‍ഘനാളത്തെ അസുഖത്തെത്തുടര്‍ന്ന് ബാര്‍ഖ് ചികിത്സയിലായിരുന്നു.

നാല് തവണ എംഎല്‍എയായിട്ടുള്ള ബാര്‍ഖ് 2019-ല്‍ അഞ്ചാം തവണയും സംഭാലില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് സാഹിബിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പാര്‍ട്ടി എക്‌സില്‍ കുറിച്ചു.

Share this Article

Leave a Comment