ദില്ലി; ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. മോശം അവസ്ഥയില്‍ നിന്ന് വളരെ മോശം അവസ്ഥയിലേക്ക് വായു ഗുണനിലവാരം മാറി. 316 ആണ് ദില്ലി സര്‍വകലാശാല പരിസരത്ത് രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ദില്ലിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് വായു മലിനീകരണ തോത് ഉയര്‍ത്തിയത്. മലിനീകരണം കുറയ്ക്കാന്‍ 11 ഇന കര്‍മ്മ പദ്ദതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇവ ഫലം കണ്ടിട്ടില്ല.
ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു
- Related News
- Latest News