Newsperseconds.com

ജെഎന്‍യുവില്‍ എബിവിപിയും ഇടതുവിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ ഏറ്റുമുട്ടി; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Capture

തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലി ജെഎന്‍യുവില്‍ എബിവിപിയും ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കം നിയന്ത്രണാതീതവും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരാള്‍ വടികൊണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നതായി കാണാം. മറ്റൊരു വീഡിയോയില്‍ ഒരാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈക്കിള്‍ എറിയുന്നത് കാണാം.

സര്‍വ്വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും ഒരു സംഘം വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം മര്‍ദിക്കുകയും ചെയ്യുന്നതായി സംഭവത്തില്‍ കാണാം. സംഘര്‍ഷത്തില്‍ ഇരുസംഘടനകളും പരസ്പരം പഴിചാരുന്ന സ്ഥിതിയാണ്. സംഭവത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കി.

Share this Article

Leave a Comment