Newsperseconds.com

ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്ക്

Capture

ബംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡ് ഏരിയയിലെ രാമേശ്വരം കഫേയില്‍ വന്‍ സ്ഫോടനം. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉള്‍പ്പെടുന്നു. ബാഗില്‍ വച്ചിരുന്ന വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.

പരിക്കേറ്റവരെ ഗുരുതരമല്ലെന്നും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിന്റുകളില്‍ ഒന്നാണ് ഈ കഫേ. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Share this Article

Leave a Comment