Newsperseconds.com

മുന്‍ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു

Capture

മുന്‍ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 28 വയസ്സായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും മാരകമായ രോഗവുമായി രണ്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷം റിങ്കി മരണത്തിന് കീഴടങ്ങുകയായിരുന്നു. റിങ്കിയുടെ വിയോഗത്തില്‍ ഒരുപാട് പേര്‍ അനുശോചനമറിയിച്ചു.

റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘ റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ചവരെല്ലാം നിന്നെ മിസ് ചെയ്യുമെന്നും കുറിപ്പില്‍ ചേര്‍ത്തു.

Share this Article

Leave a Comment