Newsperseconds.com

നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

Capture

യാദ്ഗിരി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം. സംഭവത്തില്‍ കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂല്‍ എന്നയാള്‍ അറസ്റ്റിലായി. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്.

കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. പ്രതിക്കെതിരെ ഐപിസി 505 (1) (ബി), 25 (1) (ബി) വകുപ്പുകള്‍, ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തതായി ഷൊരാപൂര്‍ പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി തെലങ്കാനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വന്ന വധ ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

Share this Article

Leave a Comment