Newsperseconds.com

അപരിചിതയായ സ്ത്രീയെ ‘ഡാര്‍ലിംങ്’ എന്ന് വിളിക്കുന്നത് ക്രിമിനല്‍ കുറ്റം; കൊല്‍ക്കത്ത ഹൈക്കോടതി

Capture

അപരിചിതയായ സ്ത്രീയെ ‘ഡാര്‍ലിംങ്’ എന്ന് വിളിക്കുന്നത് ക്രമിനല്‍ കുറ്റമെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കുന്നത്), 509 എന്നിവ പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നാണ് കല്‍ക്കട്ട ഹൈക്കോടതി പരാമര്‍ശിച്ചത്. വനിതാ കോണ്‍സ്റ്റബിളിനെ ഡാര്‍ലിങ് എന്ന് വിളിച്ച ജനക് റാം എന്നയാളുടെ കേസിലാണ് വിധി.

ഒരു അജ്ഞാത സ്ത്രീയെ, ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയാലും അല്ലെങ്കിലും, ഒരു പുരുഷന്‍ മദ്യപിച്ചോ അല്ലാതെയോ ഡാര്‍ലിംഗ് എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തികച്ചും കുറ്റകരമാണ്. കൂടാതെ ഉപയോഗിച്ച വാക്ക് അടിസ്ഥാനപരമായി ലൈംഗിക നിറമുള്ള പരാമര്‍ശമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

Share this Article

Leave a Comment