Newsperseconds.com

വീട്ടില്‍ അതിക്രമിച്ച് കയറി വലിച്ചിഴച്ച് കൊണ്ടുപോയി; 75 കാരനെ കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു; മന്ത്രവാദസംഘം പിടിയില്‍

Capture

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 75 കാരനെ കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മന്ത്രവാദ സംഘം പിടിയില്‍. കെര്‍വെലെ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഇയാള്‍ക്ക് പൊള്ളലേറ്റുവെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ച് ആളുകള്‍ ചേര്‍ന്ന് ഇയാളുടെ കൈകള്‍ ബലമായി പിടിച്ചു വെക്കുകയും കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. 15-20 പേര്‍ ഇയാളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വലിച്ചിഴച്ച് സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു.

 

 

Share this Article

Leave a Comment