Newsperseconds.com

വനിതാ ദിനത്തില്‍ പാചകവാതക സിലിണ്ടറിന് വില കുറച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Capture

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ വന്‍ കുറവ് വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വില 100 രൂപ കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി മോദി അറിയിച്ചത്. ഈ തീരുമാനം ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ നടപടി രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ന്, വനിതാ ദിനത്തില്‍, എല്‍പിജി സിലിണ്ടര്‍ വിലയില്‍ നൂറ് രൂപ കുറയ്ക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്ക് ഉപകാരം ചെയ്യുമെന്നാണ് അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചത്.

പാചക വാതകം താങ്ങാനാവുന്ന വിലയില്‍ എത്തിക്കുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം സ്ത്രീകളെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment