Newsperseconds.com

വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മകനെ പിതാവ് കുത്തിക്കൊന്നു

Untitled 1

ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ 29 കാരനെ പിതാവ് കുത്തിക്കൊന്നു. ഡല്‍ഹിയില്‍ ജിം ട്രൈനര്‍ ആയി ജോലി ചെയ്യുന്ന ഗൗരവ് സിംഗാള്‍ എന്ന യുവാവാണ് മരിച്ചത്. വീട്ടില്‍ വച്ച് മുഖത്തും നെഞ്ചിലും 15 തവണ കുത്തി. കൊലപാതകത്തിലെ മുഖ്യപ്രതിയായ ഇയാളുടെ പിതാവിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

ഗൗരവിന്റെ ഇളയ സഹോദരനെയും ബന്ധുവിനെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അച്ഛനും മകനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നാണ് ഇതുവരെ അറിയാന്‍ കഴിഞ്ഞത്. പിതാവിന് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Share this Article

Leave a Comment