ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഞെട്ടിക്കുന്ന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. രാജി രാഷ്ട്രപതി സ്വീകരിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരത്തെ തന്നെ ഒരു ഒഴിവുണ്ടായിരുന്നു. ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഗോയലിന്റെ രാജി ഇപ്പോള്‍ ആ സമയക്രമത്തില്‍ ഒരു ചോദ്യചിഹ്നം സൃഷ്ടിച്ചിരിക്കുകയാണ്.
നേരത്തെ മാര്‍ച്ച് 12ഓടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അരുണ്‍ ഗോയലിന്റെ രാജി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നടപടി ക്രമങ്ങളെ ബാധിക്കുമോ എന്നതില്‍ വ്യക്തതയില്ല.