Newsperseconds.com

മാര്‍ച്ച് 15നകം രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ യോഗം വിളിച്ച് കേന്ദ്രം

Capture

അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് മാര്‍ച്ച് 15 നകം രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിയാഴ്ച രാവിലെ ഗോയല്‍ രാജിവച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് ശനിയാഴ്ച പ്രസിഡന്റ് ദ്രൗപതി മുര്‍മു അംഗീകരിക്കുകയും അത് പ്രഖ്യാപിക്കാന്‍ നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് അതോറിറ്റിയിലെ ഏക അംഗമായി.

Share this Article

Leave a Comment