ബെംഗളൂരു: സ്‌കില്‍ വികസന കോര്‍പ്പറേഷന്‍ അഴിമതികേസില്‍ ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. നവംബര്‍ 10-ന് പ്രധാന ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.
ആശുപത്രി സന്ദര്‍ശിക്കുന്നതല്ലാതെ മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ നായിഡുവിന്റെ പേരില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭരണകാലത്ത് അനധികൃതമായി മദ്യനിര്‍മാണക്കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചു എന്നാണ് കേസ്. ഇതില്‍ നായിഡു മൂന്നാം പ്രതിയാണ്.