Newsperseconds.com

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്

Capture

മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസില്‍ പോക്സോ കേസ്. ഫെബ്രുവരി 2 ന് വഞ്ചനാക്കേസില്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.

ഇതിനെത്തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിക്കെതിരെ പോക്‌സോ (ലൈംഗിക അതിക്രമം) സെക്ഷന്‍ 8 പ്രകാരം പോലീസ് കേസെടുത്തു. കൂടാതെ സെക്ഷന്‍ 354 എ (ലൈംഗിക പീഡനം)യും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ സദാശിവനഗര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share this Article

Leave a Comment