Newsperseconds.com

അജ്മീര്‍ സ്റ്റേഷനു സമീപം സബര്‍മതി-ആഗ്ര സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ 4 കോച്ചുകള്‍ പാളം തെറ്റി; ആളപായമില്ല

Capture

ന്യൂഡല്‍ഹി: അജ്മീര്‍ സ്റ്റേഷനു സമീപം സബര്‍മതി-ആഗ്ര സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നടന്ന സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എക്‌സ്പ്രസ് ട്രെയിന്‍ ആഗ്രയിലേക്കുള്ള യാത്ര ആയിരുന്നുവെന്നും പോലീസ് അറിയിച്ചു.

ട്രെയിന്‍ അജ്മീര്‍ സ്റ്റേഷന്‍ കടന്ന് മദാര്‍ സ്റ്റേഷനില്‍ എത്താനിരിക്കെയാണ് സംഭവം. പാളം തെറ്റാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍ഡബ്ല്യുആര്‍ അജ്മീര്‍ സ്റ്റേഷനില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്കായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പറും പുറത്തിറക്കിയിട്ടുണ്ട്.

ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായും രണ്ട് ട്രെയിനുകള്‍ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിട്ടതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share this Article

Leave a Comment