Newsperseconds.com

തമിഴ്‌നാടിനെതിരായ തീവ്രവാദ പരാമര്‍ശം; കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലാജെയ്‌ക്കെതിരെ കേസ്

Capture

മധുര: രാമേശ്വരം കഫേ സ്ഫോടനത്തില്‍ തമിഴ്നാട്ടുകാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെയ്‌ക്കെതിരെ മധുര സിറ്റി പോലീസ് കേസെടുത്തു. മാര്‍ച്ച് ഒന്നിന് നടന്ന കഫേ ബോംബ് സ്ഫോടനവുമായി തമിഴര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു ശോഭയുടെ പ്രസ്താവന.

പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. സി ത്യാഗരാജന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശോഭയുടെ പ്രസ്താവന തമിഴര്‍ക്കും കന്നഡിഗര്‍ക്കും ഇടയില്‍ ശത്രുതയും നീരസവും സൃഷ്ടിക്കുമെന്ന് പരാതിക്കാരന്‍ അഭിപ്രായപ്പെട്ടു.

പ്രസ്താവന തമിഴ് ജനതയെ തീവ്രവാദികളാണെന്ന് പരാമര്‍ശിക്കുന്നതാണെന്നും ഇത് ഇരു സംസ്ഥാനങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും ഭയപ്പെടുന്നുവെന്ന് പരാതിക്കാരന്‍ അവകാശപ്പെട്ടു. ഐപിസി സെക്ഷന്‍ 153, 153 എ, 505 (1) (ആ), 505 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

Share this Article

Leave a Comment