Newsperseconds.com

‘പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടിരിക്കുന്നു, ഞാന്‍ രാജിവെക്കുകയാണ്’; ബിജെപിയുടെ സമുന്നത ന്യൂനപക്ഷ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Capture

ഗുവാഹത്തി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ അസമില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉന്നത ന്യൂനപക്ഷ നേതാവ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമിനുള്‍ ഹഖ് ലാസ്‌കര്‍ ആണ് പാര്‍ട്ടി വിട്ടത്.

ആസാമില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടതിനാലാണ് താന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് നേതാവ് പറഞ്ഞു. ഞാന്‍ 13 വര്‍ഷമായി ബിജെപിക്കൊപ്പമായിരുന്നു, അന്നത്തെ ബിജെപിയും ഇപ്പോള്‍ ഉള്ള ബിജെപിയും വളരെ വ്യത്യസ്തമാണ്. അക്കാലത്ത് ബിജെപി മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നത്, ഇന്ന് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം മാറിയിരിക്കുന്നു. അതിനാലാണ് താന്‍ രാജി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രാജി ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങള്‍ ഇപ്പോള്‍ ബദ്റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലസ്‌കര്‍ മുന്നറിയിപ്പ് നല്‍കി. 2016 ലാണ് അമിനുള്‍ അസം ബിജെപിയുടെ ആദ്യ ന്യൂനപക്ഷ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.

Share this Article

Leave a Comment